Wednesday, December 28, 2011

ഓര്‍മത്തെറ്റ്

എനിക്ക് നിന്നെ ഓര്‍മ വരുന്നില്ല !
നീ ഓര്‍മയ്ക്കപ്പുറം !
മറന്നു എന്ന് പറയാന്‍ എനിക്ക് മടി
ഓര്‍മപ്പെടുത്താന്‍ നിനക്കും!
ഞാന്‍ മനസ്സില്‍ ചിക്കി ചികഞ്ഞു
നിനക്ക് രൂപം മാത്രം !
പേരില്ല വയസ്സില്ല !
മറവി എന്താണെന്ന് എനിക്കിനിയും
മനസിലാകാത്തത് പോലെ..
ഓര്‍മ്മകള്‍ സൂക്ഷിച്ചു വയ്ക്കാന്‍
ഒരു പുസ്തകം വേണം !
ഞാന്‍ അതും മറന്നു !
സൂചി കൊണ്ട് കോര്‍ത്ത്‌ ഞാന്‍
എന്നെയും അതില്‍ സൂക്ഷിയ്ക്കാം
മറന്നു പോയാലോ!

4 comments:

  1. നല്ല വരികള്‍ !!! ഞാനും മറന്നു പോകാതെ സൂക്ഷിച്ചിരുന്നു എന്റെ പുസ്തകത്തില്‍, ഞാനും എന്നെ തന്നെ മറന്നു തുടങ്ങിയിരിക്കുന്നു.. ചിലരെല്ലാം വിളിക്കുമ്പോള്‍ മാത്രമാണ് എന്ത് നാമം പോലും ഓര്‍മ്മയില്‍ വരുന്നത്...
    ആശംസകള്‍ നേരുന്നു.!!
    നജീബ്

    ReplyDelete
  2. എന്തേ എഴുത്തു നിർത്തിക്കളഞ്ഞോ? 2012-ൽ ഒരു വരിപോലും എഴുതാൻ കഴിഞ്ഞില്ലേ? ഈ കഴിവു കളഞ്ഞു കുളിക്കരുതേ..ഇനിയും അനേകം നറുപുഷ്പങ്ങൾ ആ വിരൽതുമ്പിൽ നിന്നും ജന്മം കൊള്ളട്ടെ.അലസത മാറ്റിക്കളയുക.

    ReplyDelete
  3. :) alasatha illa..ente ponnumol kku vendi njaan ente vilappetta samayam maatti vaykkunnu..njaan orammayaanallo !:)

    ReplyDelete

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...