ഏറ്റവും പ്രിയപ്പെട്ടതെല്ലാം നമ്മളെല്ലാവരും സ്നേഹപൂര്വ്വം എടുത്തു വയ്ക്കില്ലേ ? ഇഷ്ടപ്പെട്ട പുസ്തകം ..ഇഷ്ടപ്പെട്ട പാട്ട് ..ഇഷ്ടപ്പെട്ട വാക്ക് ..ഇഷ്ടപ്പെട്ട ഓർമ്മകൾ ..ഇഷ്ടപ്പെട്ട വസ്ത്രം ..എന്നിങ്ങനെ എല്ലാം ??..കൂടെ ഏറ്റവും ഇഷ്ടപ്പെട്ടവരെ നമ്മൾ നെഞ്ചോടു ചേർത്തുവയ്ക്കും ..അപ്പോൾ പിന്നെ ഈ സർവ്വേശ്വരൻ മാത്രം അത് ചെയ്യാതിരിക്കുമോ ..ഇഷ്ടമുള്ളവരെ ആൾ പതുക്കെ തൊട്ടു വിളിക്കും ..എന്നിട്ട് പറയും : "പോരൂ ..നീയില്ലാതെ എനിക്കിനി വയ്യ ..ഇനി ബാക്കിയെല്ലാം ഇവിടെ വന്നിട്ടാകാം .." അപ്പോൾ അവർ മറുത്തൊന്നും പറയാതെ ആ ദിവ്യ സംഗീത ധാരയിൽ ഒഴുകിയൊഴുകി മറയും ..ഇവിടെ ബാക്കിയാകുന്ന ജഡം മറ്റുള്ളവരോട് പറയും ..സ്വാഭാവികം ..അസ്വഭാവികം ..ആകസ്മികം ..അന്തരം..അനന്തരം.. എന്നിങ്ങനെ അനേകമനേകം കാരണങ്ങൾ ..മഹാപ്രഭോ അവിടുത്തെയ്ക്കോ !! ഒരേയൊരു കാരണം മാത്രം ..നീ അവനോടു / അവളോട് നിലയ്ക്കാത്ത പ്രണയത്തിലാണെന്നും .അഥവാ കുഞ്ഞുങ്ങളെങ്കിൽ അവർ നിന്റെമാത്രം പൊന്നോമനകൾ ആണെന്നും !! ചില നോവുകൾ നമ്മുടെ ഉള്ളത്തിൽ ഒരു പിടപ്പ് നല്കും ..ആരൊക്കെയോ ..നമ്മുടെ ആരൊക്കെയോ ആണല്ലോ അവർ എന്ന് !!
Sunday, March 6, 2016
Thursday, March 3, 2016
എഴുതാതെ പോയ ഓരോ രാവുകല്ക്കും പകലുകൾക്കും മാപ്പ് ..
അക്ഷരമില്ലാതെ ജീവിതമില്ല എന്ന ഞാൻ ..
എങ്കിൽപ്പോലും ഒരക്ഷരം പോലും എഴുതാത്ത ഞാൻ ..
വിചിത്രമായ ജീവിതഘടന വരച്ചു ചേർത്തിട്ട് അതിൽ
ഞാനില്ല ഞാനില്ല എന്ന് ആർത്തു കരയുന്ന ഈ വിചിത്രയായ ഞാൻ !
എനിക്കെവിടെയും രക്ഷപെടാനാവില്ല എന്ന് പറഞ്ഞു
ജീവിതത്തോട് ചേർത്തുവയ്ക്കുന്ന, വാക്കുകൾ കൂട്ടിക്കെട്ടിയ
പാവാടനൂലിൽ എന്റെ സ്വത്വം മറയ്ക്കുന്ന ഞാൻ ..
ഞാൻ എഴുതിമരിയ്ക്കുന്ന കറുത്ത രാത്രികൾ വരാനിരിക്കുന്ന
വെളുത്ത പകലുകളെ കൊഞ്ഞനം കുത്തുന്നു ! നിനക്കെന്നെ തോൽപ്പിക്കാനാകില്ല ..ഞാൻ എഴുതുന്ന ഓരോ വരികളിലും
കാലത്തെ കോർത്തുവയ്ക്കണം ..അതിലൂടെ എനിക്കൊരു ചരിത്ര പുസ്തകമാകണം ..എന്നെ വായിക്കുന്ന നിനക്ക് നിന്റെ അസ്ത്വിത്വം എവിടെയെന്നു കണ്ണാടിപോലെ കാണുമാറാകണം !സ്വസ്തി !

Wednesday, February 24, 2016
ഇലയിളകാത്ത പ്രഭാതങ്ങൾ ..
ചൂട് ..ചൂടുമാത്രം വിതറുന്ന ഉച്ച സൂര്യൻ !
കാറ്റേ ..നീയെവിടെപ്പോയി !!
തനിയെ ആകുമ്പോൾ കുഞ്ഞുപൂച്ച
മുട്ടിയുരുമ്മാനില്ലാത്തത്തിൽ അസ്വസ്ഥയാകുന്ന
അമ്മ മനസ്സ് !.....ഈ കുംഭമാസത്തിലെ പൗർണ്ണമി
എനിക്ക് വേണ്ടി ചമഞ്ഞൊരുങ്ങി വന്നതാണ് !
പക്ഷെ തണുപ്പ് വീശാതെ നിന്നെയെനിക്ക് വേണ്ട ..
ഒരു നിലാമഴ പൊഴിഞ്ഞെങ്കിൽ ...

Monday, February 15, 2016
.വീട്ടുജോലി സ്കൂള് ജോലി കുട്ടി കുടുംബം അനാരോഗ്യം ആവലാതി ..ഇതിലെവിടെയോ മരിച്ചു പോകയാണെന്റെ എഴുത്ത് ! നൈരാശ്യം ബാധിക്കാതെ സൂക്ഷിക്കുന്ന മനസ്സ് മെല്ലെ മെല്ലെ മടുത്തുപോകുന്നു ..വരയക്കാൻ വയ്യാത്ത പകലുകൾ രാത്രികൾ ..പറഞ്ഞ ജോലികൾ ..ഏറ്റെടുത്ത വാക്കുകൾ ഒക്കെ മാറി മറയുന്നു ..കൂട്ടുകാരെ പൊറുക്കുക ..എന്റെ രണ്ടുകൈകൾക്കും തലച്ചോറിനും ചെയ്താൽ തീരാത്ത ജോലികൾ ബാക്കി ..ഞാൻ എന്തുവേണം !!
Saturday, February 13, 2016
Thursday, February 11, 2016
Wednesday, February 3, 2016
പ്രണയം ..പ്രണയാക്ഷരങ്ങൾ കുറിക്കുവാനിവിടെ എത്ര പെണ്ണുങ്ങൾ !! അതിലൊരുവളായി ഞാനും ..കൂടെ 99 പെണ്ണുങ്ങൾ വേറെയും ..താരങ്ങൾ താരകങ്ങൾ എല്ലാവരും ഉണ്ട് ..പ്രണയദിനം പൂത്തുലഞ്ഞു വരുന്നുണ്ട് ..ഈ പൂമണം എങ്ങും പരക്കട്ടെ .. മൈത്രി പബ്ലിക്കെഷന്സിന്റെ നൂറു പ്രണയ കവിതകള് ... ധനേഷിനു നന്ദി സ്നേഹം .കൂടെയെഴുതിയ പ്രിയപ്പെട്ടവർക്കും ഏറെ സ്നേഹം
Subscribe to:
Posts (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്
ഒരു ചിത്രകാരി എഴുതുമ്പോള് സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്ക്ക് മീതെ നീലസൂര്യന് കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന് ഓര്മകള്ക്ക് പിറകില് ഊറ്റം കൊള്ളുന്നവള് .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള് .. നിനക്ക് ഓര്മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള് നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള് വേണമെങ്കിലും അടര്ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...