പ്രണയം ..പ്രണയാക്ഷരങ്ങൾ കുറിക്കുവാനിവിടെ എത്ര പെണ്ണുങ്ങൾ !! അതിലൊരുവളായി ഞാനും ..കൂടെ 99 പെണ്ണുങ്ങൾ വേറെയും ..താരങ്ങൾ താരകങ്ങൾ എല്ലാവരും ഉണ്ട് ..പ്രണയദിനം പൂത്തുലഞ്ഞു വരുന്നുണ്ട് ..ഈ പൂമണം എങ്ങും പരക്കട്ടെ .. മൈത്രി പബ്ലിക്കെഷന്‍സിന്‍റെ നൂറു പ്രണയ കവിതകള്‍ ... ധനേഷിനു നന്ദി സ്നേഹം .കൂടെയെഴുതിയ പ്രിയപ്പെട്ടവർക്കും ഏറെ സ്നേഹം
Wednesday, February 3, 2016
Thursday, January 14, 2016
എന്ത് നല്ല കഥകൾ ആണ് ഷാഹിനയുടെതെന്നോ ..ഇതാ ഇന്നലെ ഞാൻ കൈരളി കൾച്ചറൽ ഫോറം എൻ .പി. സി. പി. യുടെ 2015 വാർഷികപ്പതിപ്പ് വായിക്കുമ്പോൾ ആദ്യം വായിച്ച കഥ "ഉണ്ണീ നിനക്കായ് " ആണ് ..എനിക്ക് കരയണോ ചിരിക്കണോ അതോ എവിടേയ്ക്കോ ഇറങ്ങി നടക്കണമെന്നോ എന്നൊക്കെ തോന്നാൻ കാരണം ഷാഹിനാ നിന്റെ കൈവിരലുകളുടെ മുദ്രണം ഒന്ന് മാത്രമാണ് ..എഴുതി എഴുതി ഈ ഭൂലോകം നിറയ്ക്കാൻ വാനോളം ആശംസകൾ ..നിനക്ക് കിട്ടുന്ന സമ്മാനങ്ങൾ നിനക്ക് വേണ്ടുന്നവ തന്നെയാണ് ..അഭിമാനിക്കുന്നു സന്തോഷത്തോടെ കൂടെ നില്ക്കുന്നു !
Wednesday, January 6, 2016
Monday, December 21, 2015
ദയാഭായി സാമൂഹിക പ്രവർത്തകയോ സെലിബ്രിറ്റിയോ എന്നതിലല്ല അവർ ഒരു മനുഷ്യൻ എന്ന നിലയിൽ അത്രയും പ്രായമായ അവരെ ബസ്സിൽ നിന്നും രാത്രി നേരത്ത് ഇറക്കിവിടാൻ കാണിച്ച ആ മര്യാദയുണ്ടല്ലോ അതിനാണ് കൈയ്യടിക്കേണ്ടത് !! ഇതും ഇതിലപ്പുറവും നടക്കും ഇവിടെ!! 'കൊച്ചുകുഞ്ഞുങ്ങൾ ബലാത്സംഗം ചെയ്യുകയും 'കോടതിയുടെ- മര്യാദ വീടുകളിൽ- വാണരുളി പ്രായപൂർത്തിയായി ഇനി ധൈര്യമായി ബലാത്സംഗം ആവാം എന്നും പറഞ്ഞു നെഞ്ച് വിരിച്ചു പുറത്തിറങ്ങി നടക്കുന്ന ഈ നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും!!വർഷങ്ങളോളം നീളുന്ന നടപടിക്രമങ്ങളും എങ്ങനെ ചെയ്തു എവിടൊക്കെ ചെയ്തു എന്ന് തുടങ്ങുന്ന അതിക്രൂരമായ തെളിവെടുപ്പുകളുടെ കാലാവധിയും ഇത്രയൊന്നും പോരാ കുറഞ്ഞത് ഒരു ഇരുപത്തഞ്ചു വര്ഷമെങ്കിലും വേണം! എങ്കിലല്ലേ കുറ്റവാളികളുടെ കുറ്റം കേൾക്കാൻ നിൽക്കാതെ 'ഇര' എന്ന ഓമനപ്പേരിൽ അവതരിപ്പിക്കുന്ന അനേകം നിർഭയമാരുടെ വേണ്ടപ്പെട്ടവർ എല്ലാം ചത്ത് തുലയാൻ !! എവിടെയാണ് അതിവേഗ കോടതി ?എന്തിനാണ് നീതി നടപ്പാക്കേണ്ടുന്നത് ?അല്ലെങ്കിൽ തന്നെ എന്തിനാണ് നീതി ?? കൊന്നു കളഞ്ഞ് അഴുകിയ ജഡത്തിന് എന്തിനാണ് നീതി ?? ദയാഭായി ഇപ്പോൾ എന്നോട് പറയുകയായിരുന്നു ."ഞാൻ മറുപടി പറഞ്ഞു മടുത്തു ഇന്നലെ മുതൽ"എന്ന് ..ഇനി അവരെ വെറുതെ വിടുക ..ഇനി നിങ്ങൾ സ്വയം ചോദിക്കുക :നമുക്കുമില്ലെ അമ്മ എന്ന് ..നമുക്കില്ലേ ആഡംബരമില്ലാത്ത അലങ്കാരമില്ലാത്ത ഉടലകങ്ങൾ എന്ന് ..നോവുന്നത് ആത്മാവിനു മാത്രമല്ലേ എന്ന് !
Thursday, December 17, 2015
വികാരങ്ങളെ അതിന്റെ നേരിലൂടെ തന്നെ പ്രകടിപ്പിക്കുവാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളത് .അതുകൊണ്ടുതന്നെ കബളിപ്പിക്കൽ അഥവാ കളിപ്പിക്കൽ എന്റെ പക്കൽ നിന്നും ആർക്കും ഉണ്ടാകുവാനുള്ള സാധ്യത തുലോം ഇല്ല തന്നെ .ദേഷ്യം വരുമ്പോൾ സങ്കടം വരുമ്പോൾ സന്തോഷം വരുമ്പോൾ നാണക്കേട് തോന്നുമ്പോൾ എല്ലാം അതാതു വികാരങ്ങൾ അതുപോലെ എന്റെ മുഖത്തുവരും ! ഒരിക്കലും ഒരു നല്ല നടി ആവുക അതുകൊണ്ടുതന്നെ എനിക്ക് സാധ്യമല്ല എന്നും എനിക്കറിയാം .പക്ഷെ വികാരങ്ങളെ മൂടി വയ്ക്കുവാനുള്ള മനുഷ്യ സഹജമായ കഴിവ് അത്രതന്നെ പ്രകടമാക്കാനും കഴിവില്ലാതെയില്ല !കാരണം അതില്ലാതെ ഒരു ബോധമുള്ള മനുഷ്യന് ഭൂമിയുടെ ഇന്നത്തെ അവസ്ഥയിൽ ജീവിതം അസാധ്യമായത്കൊണ്ടുതന്നെ ! പക്ഷെ എനിക്ക് തോന്നുന്നതിനെ അതുപോലെ പറയുന്നതും പ്രവർത്തിക്കുന്നതും മൂലം ഒരുപക്ഷെ എന്നെ ഒരടി അകലെ സൂക്ഷിക്കുവാനായിരിക്കാം എല്ലാവരും അല്ലെങ്കിൽ ഞാൻ തന്നെ ശ്രമിക്കുന്നതും ! ഈ ഒരടി അകലം ചിലരിൽ അകലമേ അല്ലാതാകുന്നതും ചിലരിൽ അകലം കൂടികൂടി അളക്കാൻ കഴിയതാകുന്നതും ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ് ..അകലമാണെന്റെ അടുപ്പം എന്ന് സ്നേഹപൂർവ്വം ഹൃദയപൂർവ്വം പറയുന്ന ചില വലിയ സൗഹൃദങ്ങൾ എനിക്കുണ്ട് അവർ ആ അകലത്തിൽ ഒരിക്കലും പാലം ഇട്ടു കടന്നു വന്നിട്ടില്ലയെങ്കിലും ഞങ്ങൾക്ക് പരസ്പരം ഹൃദയമിടിപ്പുകൾ കേൾക്കാം !! ആ നേർത്ത ലബ് ഡബ് നാദത്തിൽ ഒന്നും മിണ്ടാതെയെങ്കിലും എല്ലാം പറയുന്നത് കേൾക്കാം .ഇന്ന് ഒരു 'പൂവ് 'കൂടി ഞാൻ ആ അകലത്തിലേയ്ക്കു പൊട്ടിക്കാതെ വാടാതെ ചേർത്തു വയ്ക്കുകയാണ് ..! ഈ അകലത്തിലേയ്ക്കു നറുമണമുള്ള മന്ദാരവും നാട്ടുമുല്ലയും പിച്ചിയും കൈതപ്പൂവും കാക്കപൂവും കൊണ്ട് നിറയ്ക്കുക ..ഈ വിടവിലൂടെ സുഗന്ധങ്ങൾ മാത്രമൊഴുകട്ടെ ..അതിലൂടെ വരികളുടെ ആദിദ്രാവിഡ സംസ്കാരം ഒഴുകട്ടെ ..നല്ല മലയാണ്മയുടെ മുല്ലമൊട്ടുകൾ കൊണ്ട് ആരും കൊതിയ്ക്കുന്നൊരു പൂമാല കെട്ടുക ! അത് കേരളത്തിരുമകളുടെ മുടിയിൽ തിരുകുക !!ആ പൂമണത്തിന്റെ ഉന്മാദലഹരിയിൽ വീണ്ടും പിറക്കട്ടെ കുഞ്ചനും ആശാനും ചെറുശ്ശേരിയും ചങ്ങമ്പുഴയും നീയും ഞാനും എല്ലാം കൊതിച്ചെഴുതുന്ന ആ നല്ല മലയാളം ! !
Tuesday, December 8, 2015
പ്രോഫസ്സർ എസ് രാമാനുജം കാലയവനികയിൽ മറയുമ്പോൾ വലിയൊരു ചോദ്യം ഇന്നത്തെ ദുഷിച്ച മാധ്യമങ്ങളോട് ഞാൻ ചോദിക്കുകയാണ് : നിങ്ങൾക്ക് അദ്ദേഹത്തെ അറിയില്ല അല്ലെ ? !! കഷ്ടം!! ഒരു സിനിമയിൽ അഭിനയിച്ച ഏതെങ്കിലും ഒരാളായിരുന്നെങ്കിൽ പോലും പത്രങ്ങളുടെ മുൻപേജിൽ അരഡസൻ വാർത്തകളും ഉള്ളിൽ മാഹാകാര്യങ്ങളും കോരി വാരി എഴുതി നിറച്ചു നിങ്ങൾ വാഴ്ത്തിപ്പാടിയേനെ !! ടിവിയിൽ പഴകാല ചിത്രങ്ങളും ഓർമ്മക്കുറിപ്പുകളും കൊണ്ട് നിറഞ്ഞു പാടിയേനെ !! പക്ഷെ ലോക നാടകവേദിയേപ്പറ്റി സമഗ്രവും അഗാധവുമായ അറിവുള്ളതും കേരള നാടക ചരിത്രത്തിലെത്തന്നെ സുപ്രധാന വ്യക്തിത്വവുമായിരുന്ന ഒരു മഹത് വ്യക്തി അന്തരിച്ചപ്പോൾ നാവും കണ്ണും പൂട്ടിയിരിക്കും പോലെ മാധ്യമങ്ങൾ മാറി നില്ക്കുന്നത് കാണുമ്പോൾ അതിശയത്തെക്കാളുപരി അപമാനമാണ് തോന്നുന്നത് !! നിങ്ങൾക്ക് ചർച്ച നടത്തുവാനുള്ള സംഭാവനകളൊന്നും ഇന്ത്യൻ നാടകവേദിയിൽ അദ്ദേഹം ചെയ്തതായി അറിയില്ല അല്ലേ !!
Subscribe to:
Posts (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...