വികാരങ്ങളെ അതിന്റെ നേരിലൂടെ തന്നെ പ്രകടിപ്പിക്കുവാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളത് .അതുകൊണ്ടുതന്നെ കബളിപ്പിക്കൽ അഥവാ കളിപ്പിക്കൽ എന്റെ പക്കൽ നിന്നും ആർക്കും ഉണ്ടാകുവാനുള്ള സാധ്യത തുലോം ഇല്ല തന്നെ .ദേഷ്യം വരുമ്പോൾ സങ്കടം വരുമ്പോൾ സന്തോഷം വരുമ്പോൾ നാണക്കേട് തോന്നുമ്പോൾ എല്ലാം അതാതു വികാരങ്ങൾ അതുപോലെ എന്റെ മുഖത്തുവരും ! ഒരിക്കലും ഒരു നല്ല നടി ആവുക അതുകൊണ്ടുതന്നെ എനിക്ക് സാധ്യമല്ല എന്നും എനിക്കറിയാം .പക്ഷെ വികാരങ്ങളെ മൂടി വയ്ക്കുവാനുള്ള മനുഷ്യ സഹജമായ കഴിവ് അത്രതന്നെ പ്രകടമാക്കാനും കഴിവില്ലാതെയില്ല !കാരണം അതില്ലാതെ ഒരു ബോധമുള്ള മനുഷ്യന് ഭൂമിയുടെ ഇന്നത്തെ അവസ്ഥയിൽ ജീവിതം അസാധ്യമായത്കൊണ്ടുതന്നെ ! പക്ഷെ എനിക്ക് തോന്നുന്നതിനെ അതുപോലെ പറയുന്നതും പ്രവർത്തിക്കുന്നതും മൂലം ഒരുപക്ഷെ എന്നെ ഒരടി അകലെ സൂക്ഷിക്കുവാനായിരിക്കാം എല്ലാവരും അല്ലെങ്കിൽ ഞാൻ തന്നെ ശ്രമിക്കുന്നതും ! ഈ ഒരടി അകലം ചിലരിൽ അകലമേ അല്ലാതാകുന്നതും ചിലരിൽ അകലം കൂടികൂടി അളക്കാൻ കഴിയതാകുന്നതും ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ് ..അകലമാണെന്റെ അടുപ്പം എന്ന് സ്നേഹപൂർവ്വം ഹൃദയപൂർവ്വം പറയുന്ന ചില വലിയ സൗഹൃദങ്ങൾ എനിക്കുണ്ട് അവർ ആ അകലത്തിൽ ഒരിക്കലും പാലം ഇട്ടു കടന്നു വന്നിട്ടില്ലയെങ്കിലും ഞങ്ങൾക്ക് പരസ്പരം ഹൃദയമിടിപ്പുകൾ കേൾക്കാം !! ആ നേർത്ത ലബ് ഡബ് നാദത്തിൽ ഒന്നും മിണ്ടാതെയെങ്കിലും എല്ലാം പറയുന്നത് കേൾക്കാം .ഇന്ന് ഒരു 'പൂവ് 'കൂടി ഞാൻ ആ അകലത്തിലേയ്ക്കു പൊട്ടിക്കാതെ വാടാതെ ചേർത്തു വയ്ക്കുകയാണ് ..! ഈ അകലത്തിലേയ്ക്കു നറുമണമുള്ള മന്ദാരവും നാട്ടുമുല്ലയും പിച്ചിയും കൈതപ്പൂവും കാക്കപൂവും കൊണ്ട് നിറയ്ക്കുക ..ഈ വിടവിലൂടെ സുഗന്ധങ്ങൾ മാത്രമൊഴുകട്ടെ ..അതിലൂടെ വരികളുടെ ആദിദ്രാവിഡ സംസ്കാരം ഒഴുകട്ടെ ..നല്ല മലയാണ്മയുടെ മുല്ലമൊട്ടുകൾ കൊണ്ട് ആരും കൊതിയ്ക്കുന്നൊരു പൂമാല കെട്ടുക ! അത് കേരളത്തിരുമകളുടെ മുടിയിൽ തിരുകുക !!ആ പൂമണത്തിന്റെ ഉന്മാദലഹരിയിൽ വീണ്ടും പിറക്കട്ടെ കുഞ്ചനും ആശാനും ചെറുശ്ശേരിയും ചങ്ങമ്പുഴയും നീയും ഞാനും എല്ലാം കൊതിച്ചെഴുതുന്ന ആ നല്ല മലയാളം ! !
Thursday, December 17, 2015
Subscribe to:
Post Comments (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !