മറഞ്ഞിരുന്നാലും തെളിഞ്ഞുവീശുന്ന ചില നിഴലുകൾക്കിപ്പുറമാണ് ആ വഴികൾ ..അതിലൂടെ പ്രണയവും വിരഹവും വിപ്ലവവും ജീവിതവും വിരൽകോർത്തു നടപ്പുണ്ട് ..താളവും മേളവും പിന്നാബുറ സംഗീതവുമില്ലാത്ത ഹരിതവഴികൾ ..അവയിൽ ചിലയിടങ്ങളിൽ ഞാൻ കരയുന്നുണ്ടാകാം ചിരിക്കുന്നുണ്ടാകാം കളിയാക്കുകയും കോപിക്കുന്നുമുണ്ടാകാം ചിലവഴികളുടെ നനഞ്ഞ തണുപ്പിൽ ഓർക്കാപ്പുറത്ത് കവിളിൽ ഒരുചുംബനം തന്ന് ആദ്യപ്രണയം ഇപ്പോഴും നിങ്ങളെ കോരിത്തരിപ്പിച്ചെക്കാം. പിന്നെ ആ നിമിഷത്തിന്റെ സ്വകാര്യതയ്ക്കിപ്പുറം എന്തിനെന്നറിയാതെ പിണങ്ങിപ്പിരിഞ്ഞു വേറൊരു വഴിയിലൂടെ ജീവിതം നിങ്ങളെ ഒഴുക്കിയൊഴുക്കി വിട്ടേക്കാം .അതുംകഴിഞ്ഞൊരുനാൾ നിങ്ങളിലൂടെ കഥയും കാമനയും കരകവിഞ്ഞൊഴുകി പലവഴികൾ സൃഷ്ടിക്കപ്പെട്ടേക്കാം ..അവയിലെല്ലാം ഞാനുണ്ട് എന്റെ വിചാരങ്ങളുടെ ഏറ്റവും സത്യമായ വാക്കുകൾ ഉണ്ട്. അതിലൊരുപക്ഷെ താളമോ മേളമോ ഉണ്ടാകയില്ല പക്ഷെ പതിഞ്ഞ ശബ്ദത്തിൽ എന്റെ ഹൃദയമിടിപ്പുകളുടെ ടപ് ദപ് തരംഗങ്ങൾ വരികളായി ചാലിട്ടൊഴുകുന്നുണ്ടാകും ..എന്റെ ആദ്യ കവിതാസമാഹാരം മുക്കാൽ വഴിയിൽ ആണ് "കടുംപച്ച വഴികൾ "കൂടെയുണ്ടാകുമോ കൂട്ടുകാരെ ?
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !