ഞാൻ എന്തെല്ലാമോ ആണെന്ന തോന്നലിന്റെ അയഥാർത്ഥത്തിൽ നിന്നും ഞാൻ ആരുമല്ല എന്ന തിരിച്ചറിവിന്റെ ആരംഭത്തിലാണ് യഥാർത്ഥ ജീവിതം ആരംഭിക്കുന്നത് !
Wednesday, July 22, 2015
Tuesday, July 14, 2015
Monday, July 13, 2015
ചില സ്നേഹങ്ങളുടെ നാൾവഴികളിൽ കുത്തിയൊലിച്ചു പോയൊരു ഞാൻ ഉണ്ട് .നീർത്തുള്ളികൾ താഴെക്കൂർന്നു പോയി നനഞ്ഞ മണ്ണ് പോലെ ചില നേരങ്ങളിൽ ഞാൻ !കാണാ സങ്കടങ്ങളിൽ കേൾക്കാ സങ്കടങ്ങളിൽ പറയാസങ്കടങ്ങളിൽ ഇനിയും പൊട്ടിത്തകരാത്ത ഈ ഞാൻ !! ഒഴുകിപ്പോകുന്ന നിമിഷസൂചികളിൽ ഒന്നിൽ ഒഴുകാതാകും വരെ മിടിച്ചുകൊണ്ടേ ഇരിക്കുന്ന രക്തവും മാംസവും കൂടിച്ചേർന്ന വെറുമൊരു ഹൃദയം എന്നെ ജീവിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു !ചുക്കിച്ചുളിഞ്ഞു കറുത്തു മെലിഞ്ഞ എന്റെ കൈവിരലുകൾ നെഞ്ഞിലേറ്റി 'നിങ്ങളാണമ്മേ ഈ ലോകത്തിൽ ഏറ്റവും സുന്ദരിയായ സ്ത്രീ ' എന്ന് കേൾക്കാൻ ഞാൻ കാത്തിരിക്കുന്ന ആ നരവീണ ഒരു വാർദ്ധക്യം ഇനി എനിക്ക് വേണ്ട ..!ജന്മങ്ങൾ സംഭവിക്കുന്നത് ഒരു വിത്ത് വീണു മരംപോലും അറിയാതെ മുളയ്ക്കുന്ന തൈ പോലെ ആകണമല്ലേ !എനിക്കിനിയും ജനിക്കണം .ഉൾവനങ്ങളിൽ ആരോരുമറിയാതെ ഒരു വന്മാരമായി മാറണം .എന്റെ ചില്ലയിൽ പതിനായിരം കിളികൾ പാട്ട് പാടണം .എന്റെ തണലിൽ വർണ്ണശലഭങ്ങൾ പാറിപ്പറക്കണം.എന്റെ നിഴലിൽ വാമൊഴികളിലെ രക്തരക്ഷസ്സുകൾ മുടിയഴിച്ചാടണം .മദം പൊട്ടിയ കൊമ്പന്മാർ ഇണകളിൽ രമിക്കുന്നത് സൂചിയിലച്ചാർത്തിലൂടെ പതിഞ്ഞുകാണണം .ഹിമശൃംഗങ്ങളിൽ പോക്കുവെയിൽ പൊട്ടിയൊഴുകുന്നത് നോക്കി നിൽക്കണം .ഇനിയും പറയാത്ത കാക്കത്തൊള്ളായിരം കഥകൾ ഓരോ ഇലകളുടെ ഞരമ്പുകളിലൂടെ ഭൂമിയിലേയ്ക്ക് പറഞ്ഞു പതിക്കണം ..അവയെല്ലാം ചേർത്തു ഭൂമിയിൽ ഉയിർക്കുന്ന ഏറ്റവും വലിയ അരുവിയാകണം എന്റെ ജീവിതം !
Friday, July 10, 2015
പെണ്ണിറക്കങ്ങളിൽ ആന്തലോടെ
കണ്ണടയ്ക്കാതിരിക്കുന്നവർക്ക്
തെളിഞ്ഞ നീലാകാശവും
ഒളിഞ്ഞ ചന്ദ്രാകാശവും കടന്നവളുകൾ
പുറത്തേയ്ക്ക് പോകും !
ഒരുപക്ഷെ ഈ 'ഠ' വട്ടവും കടന്ന് ..
കാസറഗോഡും തൃശ്ശൂരും തിരുവനന്തപുരവും കടന്ന്
ഗോദാവരിയും യമുനയും നൈലും കടന്ന്
ഈ വഴിതുറക്കാത്ത ഗോളാന്തര ഗോളവും കടന്ന്
ഒരുപക്ഷെ ഒരു പെണ്‍ലോകം ചമച്ചു കൂടാതെയില്ല !
ഇനി അച്ഛന്മാർക്കും അമ്മാവന്മാർക്കും ആങ്ങളമാർക്കും
മാത്രമല്ലാത്തൊരു ശബ്ദം തുറക്കാത്ത അമ്മത്തൊണ്ടയിൽ
കൂടി ഇഴഞ്ഞു കടന്ന് മകൾ ആർത്തു വിളിക്കും
ഉറപ്പു ..ഇവിടെ ഒരു പെണ്ണുറപ്പ് !!
കണ്ണടയ്ക്കാതിരിക്കുന്നവർക്ക്
തെളിഞ്ഞ നീലാകാശവും
ഒളിഞ്ഞ ചന്ദ്രാകാശവും കടന്നവളുകൾ
പുറത്തേയ്ക്ക് പോകും !
ഒരുപക്ഷെ ഈ 'ഠ' വട്ടവും കടന്ന് ..
കാസറഗോഡും തൃശ്ശൂരും തിരുവനന്തപുരവും കടന്ന്
ഗോദാവരിയും യമുനയും നൈലും കടന്ന്
ഈ വഴിതുറക്കാത്ത ഗോളാന്തര ഗോളവും കടന്ന്
ഒരുപക്ഷെ ഒരു പെണ്‍ലോകം ചമച്ചു കൂടാതെയില്ല !
ഇനി അച്ഛന്മാർക്കും അമ്മാവന്മാർക്കും ആങ്ങളമാർക്കും
മാത്രമല്ലാത്തൊരു ശബ്ദം തുറക്കാത്ത അമ്മത്തൊണ്ടയിൽ
കൂടി ഇഴഞ്ഞു കടന്ന് മകൾ ആർത്തു വിളിക്കും
ഉറപ്പു ..ഇവിടെ ഒരു പെണ്ണുറപ്പ് !!
Subscribe to:
Posts (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...