Thursday, June 4, 2015

വിതയ്ക്കാതെഴുതിയ കാട്ടറിവുകൾ പോലെയാണ് എനിക്ക് കാടിനോടുള്ള അടുപ്പം .കാരണം ഞാൻ കാടിന്റെ മടിയിൽ പോയുറങ്ങിയിട്ടില്ല ,ഒരുനേരവും കാടിന്റെ കെട്ടുപാടുകളിലെയ്ക്ക് കാലെടുത്തു വച്ചിട്ടുമില്ല പക്ഷെ ജീവിതത്തിന്റെ ആഴങ്ങളിലും അർത്ഥങ്ങളിലും കാടുറങ്ങിയും ഉണർന്നും ഉല്ലസിച്ചും കൂടെയുണ്ട് കാരണം ഞാൻ ഒരു വയനാടൻ ചോരയാണ് .നിറയെ കാട് കഥപറയുന്ന ഹരിതകം നിറഞ്ഞ പ്രാണനാണ്‌ ഞാൻ .എന്നോട് നിങ്ങൾ കാടിന്റെ തുടിപ്പുകൾ അറിയുമോ എന്ന് ചോദിക്കരുത് പകരം കാടില്ലാതാകുന്നതിന്റെ തുടിപ്പുകൾ അറിയുമോ എന്ന് ചോദിക്കൂ !

No comments:

Post a Comment

ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...