ഒരു കുഞ്ഞിന് ഏറ്റവും ആത്യന്തികമായി വേണ്ടത് പരിഗണന ആണ് .അത് മാത്രമാണ്
അവരെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യുന്നത് .അത് അമ്മയില്‍ നിന്നോ
അച്ഛനില്‍ നിന്നോ മാത്രം കിട്ടേണ്ടുന്ന ഒന്നല്ല ! മുഴുവന്‍ സമൂഹത്തിനും
അവര്‍ക്കുമേല്‍ ഉത്തരവാദിത്വം ഉണ്ട് .കാരണം ഞാനും നിങ്ങളും ഒരുനാള്‍
കുഞ്ഞുങ്ങളായിരുന്നു അന്ന് ലഭിച്ചതും ലഭിക്കാത്തതുമായ പലതും നമുക്ക്
അവര്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടതുണ്ട് .കുട്ടികള്‍ക്ക് മാതൃക ആകേണ്ടവര്‍
തന്നെ പണത്തിനും പദവിക്കും ആഡംബരത്തിനും ആര്‍ഭാടത്തിനും അനാവശ്യമായ
ആഗ്രഹങ്ങള്‍ക്കും പിറകെ പായുമ്പോള്‍ കുഞ്ഞുങ്ങള്‍ നിസ്സഹായര്‍ ആണ് .അവരാണ്
നമ്മുടെ നാളെകള്‍.അവര്‍ മാത്രമാണ് നമ്മുടെ ഭാവിയും !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !