കാതിരംബം കേള്‍ക്കാത്ത
കറുത്ത നിലവിളി
കാടിളക്കി പെയ്യുന്ന
കറുകറുത്ത മഴവിളി..
കരി മണ്ണു മണക്കുന്ന
കുഞ്ഞിളം ശരീരങ്ങള്‍ ..
മണ്ണിനും എണ്ണം ചൊല്ലും
കറുത്ത പാദുകങ്ങള്‍..!
ചാക്ക് നൂല്‍ കൂട്ടിത്തുന്നും
ചെറിയ മുള വാതില്‍..
പലവഴി തുറക്കുന്ന
ചതുരമറപ്പുര..!
കള്ളതു മണക്കുന്ന
കളിമണ്‍ കോലായുകള്‍..
വെളിച്ചം പരക്കംപായും
ഒരു തുണ്ടു കിടപ്പിടം ..!
കാട്ടാന മണക്കുന്ന
കാട്ടില്ലിക്കടംബുകള്‍..
കടുവാ കളിക്കുന്ന
തേക്കിലക്കൂമ്ബാരങ്ങള്‍..!
പായാരം പറയുന്ന
കാതില ഇല്ലിത്തോട !
മുറുക്കിച്ചുവപ്പിച്ച
തടിച്ച കപോലങ്ങള്‍..
മുറുകിക്കിടക്കുന്ന
എത്താപ്പും അരയില്‍ക്കെട്ടും
കൂട്ടിനായ് എണ്ണിക്കൂട്ടും
ഒരുകെട്ട് വിറകതും !
രാഷ്ട്രീയം പൊലിപ്പിച്ച
ഭൂമിവാഗ്ധാനം കൊണ്ട്
കണ്ണു കൂര്‍പ്പിച്ചവര്‍
ഉറങ്ങാതിരിപ്പുണ്ട് !
No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !