Wednesday, September 26, 2012
'ഞാന്‍'
നീ എന്‍റെ നല്ല സുഹൃത്തല്ല എന്ന് ഞാന്‍ ഒരു സുഹൃത്തിനോടും
പറഞ്ഞില്ല, അത് കൊണ്ട് തന്നെ കഴിഞ്ഞകാലത്തിന്റെ ഊഷ്മളത
തെല്ലും പോകാതെ ഞാന്‍ നിന്നെയും ഈ ഓര്‍മകളെയും സ്നേഹിക്കുന്നു സുഹൃത്തെ !!
ആര്‍ത്തലച്ച് വന്നു കെട്ടിപ്പിടിക്കാതെ ,തിരിഞ്ഞിരുന്നു കണ്ണിറുക്കി കള്ളം പറയാതെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു സുഹൃത്തേ ..
എന്നും നമ്പര്‍ കറക്കി ഫോണ്‍ വിളിക്കാതെ ,ഓര്‍മകള്‍ക്ക് തെല്ലും
മങ്ങല്‍ കൊടുക്കാതെ ഇന്നും ഞാന്‍ നിന്നെ എന്‍റെ ഭാഗമാക്കുന്നു സുഹൃത്തേ..!
കൂടെ ഇരുന്നു മദ്യപിക്കാതെ ,കൂട്ടിനിരുന്നു പുക വലിക്കാതെ ,കാട് കയറി കാമിക്കാതെ എന്നും ഞാന്‍ നിന്നെ ഓര്‍മ്മിക്കുന്നു സുഹൃത്തേ ..!
നീ ചാണകമെന്നു വിളിച്ചു കൂകിയ ശേഷം
കാണുമ്പോള്‍ നിനക്ക് വേണ്ടി ചാകണം എന്ന് പറയുന്നവര്‍ക്കിടയില്‍
ഞാന്‍ എന്നും മാറ്റമില്ലാത്ത 'ഞാന്‍' എന്ന അഹന്ത ആണെന്ന്
ഒരു പക്ഷെ നീ എന്ന സുഹൃത്തിന് മന്സിലാകുമായിരിക്കാം !!
Thursday, September 20, 2012
ഓര്‍മ മഴ !!
സ്വപ്നങ്ങള്‍ മഴ പോലെ ..
കണ്ണാടി ചില്ലില്‍ തെറിച്ച
മഴത്തുള്ളി എവിടെയോ
ഊര്‍ന്നു പോയി !
മഴ നനഞ്ഞ പാവാടയ്ക്കു താഴെ
നിന്‍റെ തുടുത്ത പാദങ്ങള്‍ ..
മുള പൊട്ടുന്ന കര്‍ക്കിടക
കൂണുകള്‍..
കാറ്റില്‍ പാതി പറന്നു
നനഞ്ഞിറങ്ങുന്ന പുല്ലാനി വിത്തുകള്‍ ..
തുള്ളി കുതിച്ചോടുന്ന പശുക്കിടാവ് ..
കണ്ണില്‍ ഇറ്റിക്കാന്‍
കണ്ണീര്‍ത്തുള്ളിച്ചെടി..
വയല്‍ വരമ്പിലെ
പച്ചത്തവളകള്‍..
കെട്ടു പിണയുന്ന
നീര്‍ നാഗങ്ങള്‍..
അമ്പലക്കുളത്തിലെ
വഴു വഴുത്ത തണുപ്പ്
ഈറന്‍ മുടി നനച്ച
ലോല നിതംബം ..
പൂക്കുട നിറയെ
മഴ നനഞ്ഞ പൂക്കള്‍ ..
ഇലക്കീറിലെ ഇത്തിരി
ചന്ദനം ..
കാവിലെ കല്ലില്‍
കുതിര്‍ന്ന മഞ്ഞള്‍പ്പൊടി ..
കറുക പുല്ലില്‍ പതിഞ്ഞ
നനഞ്ഞ വഴിത്താരകള്‍ ..
വയല്‍ തിണ്ടിലെ
പരല്‍ക്കുഞ്ഞുങ്ങള്‍..
നനഞ്ഞു നാണിക്കുന്ന
സില്‍വര്‍ ഓക്കുകള്‍..
മണ്ണില്‍ പതിഞ്ഞ
കിളിച്ചുണ്ടന്‍ മാമ്പഴം ..
പുതലിച്ച ചെമ്പക മരം..പൂത്തുലഞ്ഞ
മുല്ലപ്പൂചെടി ..
ഹോ !എന്തൊരു
സൌന്ദര്യം
എന്‍റെ ഓര്‍മ മഴേ !!
Subscribe to:
Posts (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര്‍ പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...