നീ ഓര്‍മയ്ക്കപ്പുറം !
മറന്നു എന്ന് പറയാന്‍ എനിക്ക് മടി
ഓര്‍മപ്പെടുത്താന്‍ നിനക്കും!
ഞാന്‍ മനസ്സില്‍ ചിക്കി ചികഞ്ഞു
നിനക്ക് രൂപം മാത്രം !
പേരില്ല വയസ്സില്ല !
മറവി എന്താണെന്ന് എനിക്കിനിയും
മനസിലാകാത്തത് പോലെ..
ഓര്‍മ്മകള്‍ സൂക്ഷിച്ചു വയ്ക്കാന്‍
ഒരു പുസ്തകം വേണം !
ഞാന്‍ അതും മറന്നു !
സൂചി കൊണ്ട് കോര്‍ത്ത് ഞാന്‍
എന്നെയും അതില്‍ സൂക്ഷിയ്ക്കാം
മറന്നു പോയാലോ!