Saturday, February 13, 2016

ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയിൽ
നിനക്കമൃത ശാന്തി !
(കണ്ണീർപ്രണാമം പ്രിയ കവേ !)

Thursday, February 11, 2016

എന്റെ കുട്ട്യോളുടെ ആദ്യ പരീക്ഷ അങ്ങനെ കഴിഞ്ഞു ..എന്നെ ഒരു ഗുരു ആയി ചേർത്തു പിടിച്ചതിന് തൊണ്ടയിൽ കണ്ണീർതടഞ്ഞ വേദനയുടെ സന്തോഷത്തിന് .. നിങ്ങളെ ഞാനെന്റെ നെഞ്ചോടു ചേർത്തു പിടിക്കുന്നു ..എന്റെ മോളെപ്പോലെ തന്നെ..

Wednesday, February 3, 2016

പ്രണയം ..പ്രണയാക്ഷരങ്ങൾ കുറിക്കുവാനിവിടെ എത്ര പെണ്ണുങ്ങൾ !! അതിലൊരുവളായി ഞാനും ..കൂടെ 99 പെണ്ണുങ്ങൾ വേറെയും ..താരങ്ങൾ താരകങ്ങൾ എല്ലാവരും ഉണ്ട് ..പ്രണയദിനം പൂത്തുലഞ്ഞു  വരുന്നുണ്ട് ..ഈ പൂമണം എങ്ങും പരക്കട്ടെ .. മൈത്രി പബ്ലിക്കെഷന്‍സിന്‍റെ നൂറു പ്രണയ കവിതകള്‍ ... ധനേഷിനു നന്ദി സ്നേഹം .കൂടെയെഴുതിയ പ്രിയപ്പെട്ടവർക്കും ഏറെ സ്നേഹം

Friday, January 15, 2016

ഇതിലും ഞാൻ എഴുതിയിട്ടുണ്ടത്രേ ..ഒലിവ് പറയുന്നു .. പക്ഷെ എനിക്ക് കിട്ടീല്ല ..ഞാൻ വാങ്ങിയും ഇല്ല !

Thursday, January 14, 2016

എന്ത് നല്ല കഥകൾ ആണ് ഷാഹിനയുടെതെന്നോ ..ഇതാ ഇന്നലെ ഞാൻ കൈരളി കൾച്ചറൽ  ഫോറം എൻ .പി. സി. പി. യുടെ 2015 വാർഷികപ്പതിപ്പ് വായിക്കുമ്പോൾ ആദ്യം വായിച്ച കഥ "ഉണ്ണീ നിനക്കായ്‌ " ആണ് ..എനിക്ക് കരയണോ ചിരിക്കണോ അതോ എവിടേയ്ക്കോ ഇറങ്ങി നടക്കണമെന്നോ എന്നൊക്കെ തോന്നാൻ കാരണം ഷാഹിനാ നിന്റെ കൈവിരലുകളുടെ മുദ്രണം ഒന്ന് മാത്രമാണ് ..എഴുതി എഴുതി ഈ ഭൂലോകം നിറയ്ക്കാൻ വാനോളം ആശംസകൾ ..നിനക്ക് കിട്ടുന്ന സമ്മാനങ്ങൾ നിനക്ക് വേണ്ടുന്നവ തന്നെയാണ് ..അഭിമാനിക്കുന്നു സന്തോഷത്തോടെ കൂടെ നില്ക്കുന്നു ! 

Wednesday, January 6, 2016

ചിലർ കൂടോത്രം ചെയ്യുമത്രേ ! മ്മടെ ബ്ലാക്ക്‌ മാജിക്കെ !! അത് ചെയ്യണോരുടെ ശ്രദ്ധയ്ക്ക് ..ങ്ങടെ പത്തു തലമുറയിലെ മക്കൾക്കും കൊച്ചുമക്കൾക്കും പേരമക്കൾക്കും ആണത്രേ എട്ടിന്റെ പണി കിട്ടാൻ പോണത് ..കൊണ്ടതിന്റെ ശാപം തിരിച്ച് ബൂമറങ്ങായി അവരിൽ വീണത്‌ തീർത്താൽ തീരില്ലത്രേ !!(ഔ ഓരോരോ അറിവുകളെ എന്റമ്മച്ചീ !!)

Monday, December 21, 2015

ദയാഭായി സാമൂഹിക പ്രവർത്തകയോ സെലിബ്രിറ്റിയോ എന്നതിലല്ല അവർ ഒരു മനുഷ്യൻ എന്ന നിലയിൽ അത്രയും പ്രായമായ അവരെ ബസ്സിൽ നിന്നും രാത്രി നേരത്ത് ഇറക്കിവിടാൻ കാണിച്ച ആ മര്യാദയുണ്ടല്ലോ അതിനാണ് കൈയ്യടിക്കേണ്ടത് !! ഇതും  ഇതിലപ്പുറവും നടക്കും ഇവിടെ!! 'കൊച്ചുകുഞ്ഞുങ്ങൾ ബലാത്സംഗം ചെയ്യുകയും 'കോടതിയുടെ- മര്യാദ വീടുകളിൽ- വാണരുളി പ്രായപൂർത്തിയായി ഇനി ധൈര്യമായി ബലാത്സംഗം ആവാം എന്നും പറഞ്ഞു നെഞ്ച് വിരിച്ചു പുറത്തിറങ്ങി നടക്കുന്ന ഈ നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും!!വർഷങ്ങളോളം നീളുന്ന നടപടിക്രമങ്ങളും   എങ്ങനെ ചെയ്തു എവിടൊക്കെ ചെയ്തു എന്ന് തുടങ്ങുന്ന അതിക്രൂരമായ തെളിവെടുപ്പുകളുടെ കാലാവധിയും  ഇത്രയൊന്നും പോരാ കുറഞ്ഞത്‌ ഒരു ഇരുപത്തഞ്ചു വര്ഷമെങ്കിലും  വേണം! എങ്കിലല്ലേ കുറ്റവാളികളുടെ കുറ്റം കേൾക്കാൻ നിൽക്കാതെ 'ഇര' എന്ന ഓമനപ്പേരിൽ അവതരിപ്പിക്കുന്ന അനേകം നിർഭയമാരുടെ വേണ്ടപ്പെട്ടവർ എല്ലാം ചത്ത്‌ തുലയാൻ !! എവിടെയാണ് അതിവേഗ കോടതി ?എന്തിനാണ് നീതി നടപ്പാക്കേണ്ടുന്നത് ?അല്ലെങ്കിൽ തന്നെ എന്തിനാണ് നീതി ?? കൊന്നു കളഞ്ഞ് അഴുകിയ ജഡത്തിന് എന്തിനാണ് നീതി ?? ദയാഭായി ഇപ്പോൾ എന്നോട് പറയുകയായിരുന്നു ."ഞാൻ മറുപടി പറഞ്ഞു മടുത്തു ഇന്നലെ മുതൽ"എന്ന് ..ഇനി അവരെ വെറുതെ വിടുക ..ഇനി നിങ്ങൾ സ്വയം ചോദിക്കുക :നമുക്കുമില്ലെ അമ്മ എന്ന് ..നമുക്കില്ലേ ആഡംബരമില്ലാത്ത അലങ്കാരമില്ലാത്ത ഉടലകങ്ങൾ എന്ന് ..നോവുന്നത് ആത്മാവിനു മാത്രമല്ലേ എന്ന് !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...