Wednesday, October 7, 2015

ശ്രീനാരായണഗുരുവിനെപ്പറ്റി  എഴുതിയിട്ടും പറഞ്ഞിട്ടും ചർച്ചചെയ്തിട്ടും തീരുന്നില്ല .പക്ഷെ ആത്യന്തികമായ സത്യം അദ്ദേഹം മതമേ ഇല്ല എന്ന ആശയം പ്രചരിപ്പിക്കുകയും മതാതീതനായി നിലകൊള്ളുകയും ചെയ്ത ഒരു മഹാത്മാവാണ് എന്നത് തന്നെയാണ് .പക്ഷെ ചെറുപ്പം മുതൽ ഞാൻ കാണുന്നതും കേൾക്കുന്നതും മഞ്ഞ അണിഞ്ഞ കുറെ അനുയായികൾ ഒരു മതമാക്കി തീർത്ത്‌ അദ്ദേഹത്തെ അതിലെ വിഗ്രഹമാക്കി പൂജിക്കുന്നതും !! അങ്ങ് പറഞ്ഞത് വച്ച് നോക്കുമ്പോൾ അത് എങ്ങനെ ശരിയാകും ഗുരുവേ !!

Saturday, October 3, 2015

നഗരം സ്വപ്നം കാണുന്ന ഹരിതാഭയിൽ
ഗ്രാമം കുടികൊള്ളുന്നതുപോലെ ..
നീ ഉറങ്ങിയ ഉണർവ്വിലേയ്ക്ക്
സ്വപ്നങ്ങളുടെ തേരോടിച്ചു കയറിവരാൻ
ഞാനാര് ..!

Wednesday, September 30, 2015

ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വല്യ കള്ളന്മാർ/ കള്ളികൾ സത്യസന്ധമായി കള്ളം പറയുന്നവർ ആണ് .അവർ സത്യങ്ങൾ വിളിച്ചു കൂവും ! കള്ളം പറയുംപോലെ ! നമ്മളെല്ലാം പൊട്ടിച്ചിരിക്കും 'അതാ അവന്റെയൊരു/ അവൾടെ ഒരു കള്ളം' എന്നമട്ടിൽ !! 

Monday, September 28, 2015

വിപ്ലവാത്മകമായ സ്നേഹപ്രപഞ്ചത്തിൽ നിന്നും പറന്നുപോകുക എളുപ്പമല്ല !വിപ്ലവാത്മകം എന്ന വാക്ക് സ്നേഹത്തോട് ചേർക്കരുതെന്ന് നിങ്ങൾ പറയരുത് കാരണം യഥാർത്ഥ വിപ്ലവം സ്നേഹമായിരിക്കണം എന്നാണ് എന്റെ പക്ഷം !അല്ലാത്ത വിപ്ലവം സംസാരിക്കുന്നത് ഹിറ്റ്ലറുടെ ഭാഷയിലായിരിക്കും അതിനെ നമുക്കെങ്ങനെ സ്നേഹിക്കാനാകും !?

Saturday, September 26, 2015

ചില സ്നേഹബന്ധങ്ങൾ ആത്മബന്ധങ്ങൾക്കും അപ്പുറമാകുമ്പോൾ അവയ്ക്ക് പറയേണ്ടുന്ന പേര് ....!ഏകാദശി തൊഴാൻ പോകുന്ന കാവതിക്കാക്കയ്ക്ക് മുങ്ങിക്കുളിക്കുമ്പോൾ പൊൻ വളയും തളയും എല്ലാം കിട്ടുമ്പോലെ എനിക്കും കിട്ടുന്നുണ്ട്‌ ചില പൊൻബന്ധങ്ങൾ .തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നതിനൊന്നും കണക്കു പറയാതെ വെറുതെ കോരിച്ചൊരിയുന്ന സ്നേഹമഴ !എന്റെ കവിതകളുടെ പ്രകാശനം എന്ന് പറയുമ്പോൾ അതിന്നർത്ഥം ഞാൻ കൊടുക്കുന്നത് എന്റെ രണ്ടാം ജന്മം എന്ന് തന്നെയാണ് .2000 ത്തിൽ ഞാൻ തുടർച്ചയായി എഴുതുകയും എന്റെ നാല് കഥകൾ പ്രധാന മാധ്യമങ്ങളിൽ വരുകയും ചെയ്തിരുന്നു .കവിതകൾ ക്യാമ്പസ് ലൈൻ പോലുള്ളവയിലും .പക്ഷെ ജീവിതത്തിന്റെ തിരിമറിയലുകളിൽ എഴുത്തിനെ എനിക്ക് എന്റെ സ്വകാര്യതകളിൽ വയ്ക്കുകയും ബ്ലോഗിൽ കുറിക്കുകയുമായി ഒതുക്കേണ്ടി വന്നു .പിന്നീട് ഇപ്പോഴാണ് ഞാൻ തിരിച്ചു വരുന്നത് ..ഈ തിരിച്ചുവരവിനെ ആഘോഷമാക്കിയ ഒരു സൗഹൃദം എനിക്കുണ്ട് .പലവട്ടം എന്നെ അതിശയിപ്പിച്ച  സ്നേഹമുഖം ! ആവശ്യപ്പെടാതെ നമ്മെ അറിയാൻ ,അറിഞ്ഞു ചെയ്യാൻ എല്ലാവർക്കും കഴിയണം എന്നില്ല അതിൽ സ്നേഹം ഇല്ലാതാകുന്നില്ല പക്ഷെ നമ്മൾ അറിയാതെതന്നെ നമ്മെ സ്നേഹം കൊണ്ട് മൂടി ഇല്ലാതാക്കുന്ന ചിലരേ നമുക്കെന്തു പേരിട്ടു വിളിക്കണം ! എനിക്കുവേണ്ടി എന്റെ ആദ്യ പുസ്തകം ഇറങ്ങുമ്പോൾ നിസ അസീസിയുടെ മനോഹര സംഗീതമായ 'syam ko qawwali ' പകർന്നു തരുന്നത് എന്റെ ആത്മമിത്രമാണ് .അവൾ എനിക്ക് വെറും സൗഹൃദം അല്ല ,എനിക്ക് ചേച്ചിയും കൂട്ടുകാരിയും നിഴലും നിലാവുമാണ് .തിരിച്ചു തരാൻ അനുവിന്റെ പക്കലുള്ള മുഴുവൻ അക്ഷരങ്ങളും എന്റെ നെഞ്ചിന്റെ നനഞ്ഞ ചൂടും മാത്രമേയുള്ളൂ ..വരൂ ഞാൻ കാത്തിരിക്കുകയാണ് ആ ഗസലിന്റെ ..സൂഫി സംഗീതത്തിന്റെ മാസ്മരിക ലഹരിയിൽ നമുക്ക് നനുത്തൊരു സായന്തനം തീർക്കണം .അവിടെ എന്നേയ്ക്കുമായൊരു സ്നേഹത്തിന്റെ ഒരിക്കലും തകരാത്തൊരു പാലം പണിയണം എന്നിട്ടൊരു വസന്തത്തിൽ ചെറുപൂക്കളുടെ വർണ്ണവിസ്മയത്തിന്റെ സുഗന്ധപൂരിതമായ സായംകാലത്തിൽ നമുക്കൊരുമിച്ചൊരു യാത്രപോകണം ..നിറയെ കിനാവുപൂത്തോരാ കടുകുപാടങ്ങൾക്കും നടുവിൽ ഞാൻ വരച്ചിട്ടൊരാ മനോഹരമായ ഒറ്റമുറി വീടിന്റെ മേൽക്കൂരയില്ലാത്ത മുറിയിൽ മാനത്തുപൂത്ത ആയിരം നക്ഷത്രങ്ങൾ നോക്കി നോക്കി കഥകൾ പറഞ്ഞുപറഞ്ഞുറങ്ങിപ്പോകാൻ ..ഉമ്മ !നീ പറന്നുവരാൻ കാത്തിരിക്കുന്ന പകലുകൾ ..വരൂ

Wednesday, September 23, 2015

കാര്യങ്ങൾ പറഞ്ഞുതീർക്കുക എന്ന നിസ്സാരവും ലളിതവുമായ പ്രക്രിയയിൽ നിന്നും മാറി പകയും പകപോക്കലും കൊണ്ട് കലുഷിതമാക്കുന്നതു മാത്രമേ ഇന്നുള്ളൂ .ഒരാളെ നേരിട്ട് അറിയുക ,അയാൾ ആരെന്നു മനസ്സിലാക്കുക എന്നൊന്ന് ഇന്ന് സംഭവിക്കുന്നതെയില്ല !!മറിച്ച് മൂന്നാമതൊരാൾ എന്ത് പറയുന്നുവോ അത് വിശ്വസിക്കുകയും അതിലൂടെ മാത്രം നോക്കിക്കാണുകയും ആളുകളെ വിലയിരുത്തി അവർക്ക് പ്രൈസ് ടാഗ് ഇടുകയും ചെയ്യുന്ന വിചിത്രമായ ജീവിതചര്യയിലൂടെയാണ് ഞാനും നിങ്ങളും കടന്നു പോകുന്നത് .ഇന്നലെ നിങ്ങൾക്കിട്ട മാർക്കല്ല ഇന്ന് നിങ്ങൾക്കുള്ളത്‌ !അത് ഒരുപക്ഷെ നിങ്ങളുടെ ജനിതകത്തകരാറല്ല ..ഈ മൂന്നാമന്റെയോ അയാളെ / അവളെ വിശ്വസിക്കുന്ന ജനതതിയുടെയോ തകരാറുകൾ മാത്രമാണ് ..എന്നെയോ നിന്നെയോ അത്  ബാധിക്കുന്നില്ല എന്ന് ഉറച്ചു വിശ്വസിക്കുകയും നിസ്സാരമായി നിങ്ങളുടെ / നമ്മുടെ പാതയിലൂടെ മുന്നോട്ടു പോകുന്നവർ മാത്രമാണ് യഥാർത്ഥ വിജയികൾ !

Thursday, September 17, 2015

എന്റെതന്നെ ഭാവങ്ങളുടെ ആത്മശുദ്ധീകരണമായിരുന്നു ഈ ആമുഖക്കുറിപ്പിലൂടെ എനിക്ക് പകരാൻ കഴിഞ്ഞത് വരയ്ക്കാനും!! കൈരളി ബുക്സിൽ നിന്നും അഞ്ചു ബുക്കുകൾ എന്നെത്തേടി വന്ന സന്തോഷ നിമിഷം -'പെണ്‍ഭാവങ്ങളുടെ പതിനെട്ടു കഥകൾ _ പ്രണയം രതി വിഷാദം' ,ശ്രീ പി സുരേന്ദ്രൻ .

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...