ഒരു വീട്ടിൽ അഥിതിയായി ചെന്നാൽ ആ വീട്ടിലെ വീട്ടമ്മയെ പരിഗണിക്കുന്നവർ എത്ര പേരുണ്ടാകും .അതായത് an intelligence quotient ഒക്കെ അവിടെ നിൽക്കട്ടെ .അവരെ പിന്നീട് ഓർത്ത് ഒന്ന് ഫോണ്‍ ചെയ്യുന്നവർ എത്ര പേരുണ്ടാകും ?അവരുടെ ഏറ്റവും നിസാരമായ പുളിശ്ശേരിയെയും കടുമാങ്ങയെപ്പറ്റിയും ഒരിക്കലെങ്കിലും ഓർക്കുന്നവർ എത്ര പേരുണ്ടാകും ?എന്തിനു സ്നേഹപൂർവ്വം അവരെ ഒരിക്കലെങ്കിലും എന്റെ വീട്ടില് വന്ന് ഒരുനേരം ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞു കൊണ്ടുപോകുന്നവർ എത്ര പേരുണ്ടാകും ? ഗൃഹനാഥനെയും ആ വീട്ടിലെ കുട്ടികളെയും ഡോബർമാൻ പട്ടികളെയും വാഴ്ത്തുന്ന കൂടത്തിൽ ആ വീട്ടിലെ വെള്ളം നനഞ്ഞു വെള്ളം നനഞ്ഞു കൈയ്യിലെ മുഴുവൻ തൊലിയും പോയി നീറിനീറി നിൽക്കുന്ന ചില പാവം പെണ്‍രൂപങ്ങളെപ്പറ്റി ഓർക്കുന്നവർ തന്നെ എത്രപേരുണ്ടാകും ?? (ഇത്ര പോലും ഓർക്കാത്തവരാണ് സർക്കാരിന്റെ നയം മാറ്റണമെന്ന് ഉത്ഘോഷിക്കുന്നതും പെണ്‍ശാക്തീകരണം എന്ന് അലമുറ ഇടുന്നതും !കഷ്ടം !)