Thursday, March 3, 2016

എഴുതാതെ പോയ ഓരോ രാവുകല്ക്കും പകലുകൾക്കും മാപ്പ് ..
അക്ഷരമില്ലാതെ ജീവിതമില്ല എന്ന ഞാൻ ..
 എങ്കിൽപ്പോലും ഒരക്ഷരം പോലും എഴുതാത്ത ഞാൻ ..
വിചിത്രമായ ജീവിതഘടന വരച്ചു ചേർത്തിട്ട് അതിൽ
ഞാനില്ല ഞാനില്ല എന്ന് ആർത്തു കരയുന്ന ഈ വിചിത്രയായ ഞാൻ !
എനിക്കെവിടെയും രക്ഷപെടാനാവില്ല എന്ന് പറഞ്ഞു
ജീവിതത്തോട് ചേർത്തുവയ്ക്കുന്ന, വാക്കുകൾ കൂട്ടിക്കെട്ടിയ
പാവാടനൂലിൽ എന്റെ സ്വത്വം മറയ്ക്കുന്ന ഞാൻ ..
ഞാൻ എഴുതിമരിയ്ക്കുന്ന കറുത്ത രാത്രികൾ വരാനിരിക്കുന്ന 
വെളുത്ത പകലുകളെ കൊഞ്ഞനം കുത്തുന്നു ! നിനക്കെന്നെ തോൽപ്പിക്കാനാകില്ല ..ഞാൻ എഴുതുന്ന ഓരോ വരികളിലും
കാലത്തെ കോർത്തുവയ്ക്കണം ..അതിലൂടെ എനിക്കൊരു ചരിത്ര പുസ്തകമാകണം ..എന്നെ വായിക്കുന്ന നിനക്ക് നിന്റെ അസ്ത്വിത്വം എവിടെയെന്നു കണ്ണാടിപോലെ കാണുമാറാകണം !സ്വസ്തി !

Wednesday, February 24, 2016

ഇലയിളകാത്ത പ്രഭാതങ്ങൾ ..
ചൂട് ..ചൂടുമാത്രം വിതറുന്ന ഉച്ച സൂര്യൻ !
കാറ്റേ ..നീയെവിടെപ്പോയി !!
തനിയെ ആകുമ്പോൾ കുഞ്ഞുപൂച്ച
മുട്ടിയുരുമ്മാനില്ലാത്തത്തിൽ അസ്വസ്ഥയാകുന്ന
അമ്മ മനസ്സ് !.....ഈ കുംഭമാസത്തിലെ പൗർണ്ണമി
എനിക്ക് വേണ്ടി ചമഞ്ഞൊരുങ്ങി വന്നതാണ് !
പക്ഷെ തണുപ്പ് വീശാതെ നിന്നെയെനിക്ക് വേണ്ട ..
ഒരു നിലാമഴ പൊഴിഞ്ഞെങ്കിൽ ...

Monday, February 15, 2016

.വീട്ടുജോലി സ്കൂള് ജോലി കുട്ടി കുടുംബം അനാരോഗ്യം ആവലാതി ..ഇതിലെവിടെയോ മരിച്ചു പോകയാണെന്റെ എഴുത്ത് ! നൈരാശ്യം ബാധിക്കാതെ സൂക്ഷിക്കുന്ന മനസ്സ് മെല്ലെ മെല്ലെ മടുത്തുപോകുന്നു ..വരയക്കാൻ വയ്യാത്ത പകലുകൾ രാത്രികൾ ..പറഞ്ഞ ജോലികൾ ..ഏറ്റെടുത്ത വാക്കുകൾ ഒക്കെ മാറി മറയുന്നു ..കൂട്ടുകാരെ പൊറുക്കുക ..എന്റെ രണ്ടുകൈകൾക്കും തലച്ചോറിനും ചെയ്‌താൽ തീരാത്ത ജോലികൾ ബാക്കി ..ഞാൻ എന്തുവേണം !!

Saturday, February 13, 2016

ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയിൽ
നിനക്കമൃത ശാന്തി !
(കണ്ണീർപ്രണാമം പ്രിയ കവേ !)

Thursday, February 11, 2016

എന്റെ കുട്ട്യോളുടെ ആദ്യ പരീക്ഷ അങ്ങനെ കഴിഞ്ഞു ..എന്നെ ഒരു ഗുരു ആയി ചേർത്തു പിടിച്ചതിന് തൊണ്ടയിൽ കണ്ണീർതടഞ്ഞ വേദനയുടെ സന്തോഷത്തിന് .. നിങ്ങളെ ഞാനെന്റെ നെഞ്ചോടു ചേർത്തു പിടിക്കുന്നു ..എന്റെ മോളെപ്പോലെ തന്നെ..

Wednesday, February 3, 2016

പ്രണയം ..പ്രണയാക്ഷരങ്ങൾ കുറിക്കുവാനിവിടെ എത്ര പെണ്ണുങ്ങൾ !! അതിലൊരുവളായി ഞാനും ..കൂടെ 99 പെണ്ണുങ്ങൾ വേറെയും ..താരങ്ങൾ താരകങ്ങൾ എല്ലാവരും ഉണ്ട് ..പ്രണയദിനം പൂത്തുലഞ്ഞു  വരുന്നുണ്ട് ..ഈ പൂമണം എങ്ങും പരക്കട്ടെ .. മൈത്രി പബ്ലിക്കെഷന്‍സിന്‍റെ നൂറു പ്രണയ കവിതകള്‍ ... ധനേഷിനു നന്ദി സ്നേഹം .കൂടെയെഴുതിയ പ്രിയപ്പെട്ടവർക്കും ഏറെ സ്നേഹം

Friday, January 15, 2016

ഇതിലും ഞാൻ എഴുതിയിട്ടുണ്ടത്രേ ..ഒലിവ് പറയുന്നു .. പക്ഷെ എനിക്ക് കിട്ടീല്ല ..ഞാൻ വാങ്ങിയും ഇല്ല !

ഒരു ചിത്രകാരി എഴുതുമ്പോള്‍

ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...