എന്താണ് രമണാ നിരാശയുള്ള പാട്ടുകൾ ..ആകെ മൊത്തം മരണപ്പാട്ടുകൾ ..എഴുതുന്നില്ല വായിക്കുന്നില്ല ചിത്രം വരയ്ക്കുന്നില്ല പേരിൽ ഭർത്താവിന്റെ പേരിനുപകരം ആരുടെയോ പേര് എന്നൊക്കെ സംശയപൂർവ്വം എനിക്ക് മെസെന്ജറിൽ ഒരുപാട് സുഹൃത്തുക്കൾ ആകാംക്ഷയോടെ ചോദിക്കുന്നു അതിനുള്ള പൊതു മറുപടി :
1 ) ശ്യോ ഒന്ന് മനഃസമാധാനത്തോടെ നല്ല നാല് പാട്ടു കേട്ടതിൽ മരണവും പ്രണയവും കടന്നുവന്നത് എന്തുമനോഹരമായാണെന്നോ ! നിങ്ങള്ക്ക് കേട്ടിട്ട് മനസ്സിലായില്ലേ ? നിലവിൽ മരിക്കാൻ പോകുന്ന ഒരവസ്ഥയും എനിക്കില്ല .ഒരു 'ചെറിയപനി ' ഒരൊന്നൊന്നര പണിതന്നു .അതിന്റെ ബാക്കിയായി ചെറിയൊരു ലോ ബ്ലഡ് പ്രഷർ എന്നെ ഇപ്പോഴും ആക്രമിക്കുന്നു തലകറങ്ങുന്നു കിടക്കുന്നു അത്രമാത്രം .
2 ) പേരിന്റെ കൂടെയുള്ള തുളസീധരൻ എന്റെ സ്വന്തം പിതാശ്രീ ആണ് .എന്റെ നോവൽ ഇറങ്ങുന്നതും ഇനിയുള്ള റൈറ്റ് അപ്കളും ഈ പേരിൽ ആയിരിക്കും എസ്റ്റാബ്ലിഷ് ആകുക .അതെനിക്ക് ജന്മം തന്നവരോടുള്ള കടപ്പാടാണ് .അതുകഴിഞ്ഞാണ് ജീവിതം തുടങ്ങിയവരോടുള്ളത് വരുന്നത് .അതിനർത്ഥം എന്റെ ഭർത്താവെനിക്കാരുമല്ല എന്നല്ല അതാണ് നെക്സ്റ്റ് .
3 ) എന്റെ കുടുംബജീവിതം ഞങ്ങൾ ഒന്നിച്ചാണ് തിരഞ്ഞെടുത്തത് .തിരഞ്ഞെടുപ്പിൽ കുടുംബങ്ങൾക്കല്ല ഞങ്ങൾ ഞങ്ങൾക്കാണ് പ്രാധാന്യം നൽകിയത് എന്നർത്ഥം .ഒന്നിച്ചു ജീവിക്കേണ്ടുന്നവർ എന്ന നിലയിൽ ,സ്വാതന്ത്ര്യ വ്യക്തികൾ എന്ന നിലയിൽ ,സ്വത്തും പണവുമല്ല നോക്കിയതെന്ന അർത്ഥത്തിൽ ,കലാഹൃദയർ എന്ന നിലയിൽ അങ്ങനെ ഞങ്ങളുടേതായ പല സ്വകാര്യതകളുടെയും പേരിൽ അത് ഞങ്ങൾക്ക് സ്വന്തമാണ് .രണ്ടുപേരും ശക്തമായ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളവരുമാണ് അത് നിങ്ങൾക്കറിയുകയും ചെയ്യാം .അതുകൊണ്ടുതന്നെ ഉത്തമാ, ഞങ്ങൾ തമ്മിൽ ഈ ലോകത്തിലാരും വഴക്കിടാത്തപോലെ ഒരു അണുബോംബിനും കിടപിടിക്കാൻ കഴിയാത്തതുപോലെ വഴക്കിടാൻ കഴിയും .സ്വന്തമായി അഭിപ്രായമുള്ളവർക്കതു സ്വാഭാവികം !അതുപോലെ തന്നെ ഈ ലോകത്തിലൊരു വ്യക്തിക്കും ഞാൻ എന്റെ ആളിന് കൊടുക്കുന്ന സ്ഥാനം സ്നേഹം പരിഗണന എന്നെത്തന്നെ സമർപ്പിച്ചുള്ള നൂറ്റൊന്നു ശതമാനം ആത്മാർത്ഥത എന്നുള്ളത് കൊടുത്തിട്ടില്ല , ഈ ലോകത്തൊരാൾക്കും വന്ന് അത് അങ്ങിനെയല്ല ഇവൾ നുണപറയുന്നു എന്ന് പറയാനാകില്ല .അതെന്റെ തീരുമാനമാണ്. എന്റെ ജീവിതമാണ്. എന്റെ കുടുംബവും അനുഭവങ്ങളുമാണ് .അത് വേണ്ട എന്ന് വയ്ക്കുവാൻ ഞങ്ങൾക്ക് രണ്ടുപേർക്കും മാത്രമേ കഴിയു .അതിനു വേണ്ടുന്ന പരസ്പര ബഹുമാനവും ഞങ്ങളിൽ ഉണ്ട് .അതിലേയ്ക്ക് കാടൻ ചിന്തകൾ കൊണ്ട് നിങ്ങൾ ഞങ്ങളെ വലിച്ചിഴയ്‌ക്കേണ്ട .ഈ ബന്ധം, എന്റെ താലി വെറും കെട്ടുപാടുകളുടെ വിലങ്ങായിട്ടല്ല ഞാൻ കാണുന്നത് .അതിനൊരുപാട് മൂല്യങ്ങളുള്ള എന്റെ കുഞ്ഞിനു ജന്മം നൽകിയ ഞങ്ങളുടെ ചോരയും നീരിന്റെയും ആഴമുള്ള ആത്മാർത്ഥതയുണ്ട് .ദൃഢബന്ധങ്ങളിലേയ്ക്ക് ഒളിഞ്ഞുനോട്ടക്കാരന്റെ വികല ചിന്തകളോടെ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക .ശ്രീജിത്ത് എന്റെ പ്രാണനാണ് .ഞാൻ മരിച്ചുകഴിഞ്ഞു മാത്രം എന്നിൽ നിന്നും പിരിയുന്ന എന്റെ ഊർജ്ജമാണ് .അതിനു വിവാഹമെന്നോ ,വേർപിരിയലെന്നോ ഒന്നിച്ചുള്ള ജീവിതമെന്നോ ഉള്ള മനുഷ്യ വിചാരങ്ങളിലൂടെയല്ല ഞാൻ വിലയിടുന്നത് .എനിക്ക് എന്റെ ആദ്യത്തെയും അവസാനത്തെയും പുരുഷൻ എന്നുള്ള ബൃഹത്തായ അർത്ഥമാണ് .വികാരങ്ങൾ ഉണരുന്ന കൊച്ചുപ്രായത്തിലെ കൗമാര പ്രണയചിന്തകളെ ജീവിതവുമായി കൂട്ടിക്കുഴച്ചു ദോശ ചുടാൻ എനിക്കെന്താണ് നട്ടപ്പിരാന്തോ !! ഒന്നുമില്ല എന്റെ വീക്ഷണങ്ങളെ ജീവിതമൂല്യങ്ങളെ ഇല്ലാതാക്കാൻ ഒരാൾക്കും സാധ്യമല്ല. എന്തിനു അഥവാ എന്നെങ്കിലും വിവാഹമെന്ന ഉടമ്പടി ലംഘിച്ചാൽ വേർപിരിഞ്ഞാൽ ശ്രീജിത്തിന് പോലും അത് സാധ്യമാകില്ല !! ഞങ്ങൾ അത്രമേൽ പരസ്പരം സ്വാതന്ത്ര്യം അർഹിക്കുന്നവർ കൂടിയാണ് .അപ്പോൾ ഉത്തമാ ഞാൻ ന്റെ സ്വന്തം അതിയാനുമായി കടുത്ത പ്രേമത്തിലാണ് കേട്ടല്ലോ ഇനി ആവശ്യമില്ലാത്ത ചോദ്യം കൊണ്ട് വരരുത് !