മഞ്ഞുകാലം എനിക്കേറ്റവും പ്രിയപ്പെട്ട കാലമാണ് .നവംബർ ഡിസംബർ മാസങ്ങൾ .. ഒന്നും കിട്ടിയിട്ടല്ല പണ്ടേ ഇഷ്ടമായിരുന്നത് .ഇന്നിപ്പോൾ മഞ്ഞുകാലത്താണ് എനിക്കെന്റെ ജീവനും ജീവിതവും കിട്ടിയിരിക്കുന്നത് .നേർമ്മയുള്ള ഒരുമഞ്ഞു നൂലിൽ സൂര്യരശ്മികൾ തട്ടി തിളങ്ങുന്ന മഞ്ഞു തുള്ളികൾ പോലെ ഈ സ്നേഹകണങ്ങൾ ഞാൻ എന്റെ ഹൃദയത്തെ ചുറ്റിച്ചുറ്റി വയ്ക്കുകയാണ് എന്നുമെന്റെ നെഞ്ചകം തണുപ്പിക്കാൻ ..ഒരു നവംബർ മാസത്തിലാണ് നീയെന്നെ കാണാൻ വന്നത് ,നമ്മുടെ മംഗലം ഡിസംബറിലെ കൊടും തണുപ്പിൽ തണുതണുത്തായിരുന്നു ..! നീ പിറന്നതും നവംബർ മാസത്തിലെ കുളിരിലേയ്ക്കായിരുന്നല്ലോ !! പിന്നെ നമ്മുടെ മോൾ പിറന്നതും നവംബറിലെ മഞ്ഞുതൊട്ടിലിൽ തന്നെയായി ..അവളെ ചാഞ്ചക്കം പാടിയുറക്കിയ വയനാടൻ തണുപ്പിൽ നിന്നും കുടഞ്ഞിറങ്ങി പിച്ചവച്ചു നടന്നും വളർന്നും അഞ്ചു വയസ്സ് കഴിഞ്ഞിരിക്കുന്നു ..! ഇന്നവൾ ആറാം വർഷത്തിലേക്ക് കടക്കുകയാണ് ..അമ്മയുടേം പപ്പയുടേം ഉമ്മ കണ്ണേ..നിയതിയോടുള്ള പ്രാർത്ഥനകൾ ..!
Monday, November 28, 2016
Subscribe to:
Post Comments (Atom)
ഒരു ചിത്രകാരി എഴുതുമ്പോള്‍
ഒരു ചിത്രകാരി എഴുതുമ്പോള്‍ സങ്കടം പുഴപോലെ പച്ച നിറത്തിലൊഴുകും അകലെ വയലറ്റ് മലനിരകള്‍ക്ക് മീതെ നീലസൂര്യന്‍ കത്തിക്കത്തി ഉരുകിയുരുകി പുഴപ...
-
ചില നേരുകള്‍ നോവുപാട്ടുകളാണ് .. ഏതു നേരത്തും ഒഴുകിയെത്താവുന്നവ ..! ഏതു കണ്ണിലും നീര് പടര്ത്തുന്നവ.. എപ്പോള്‍ വേണമെങ്കിലും അടര്‍ന്നു വീ...
-
ഞാന്‍ ഓര്‍മകള്‍ക്ക് പിറകില്‍ ഊറ്റം കൊള്ളുന്നവള്‍ .. നിന്നെ സ്നേഹിച്ചു കൊല്ലുന്നവള്‍ .. നിനക്ക് ഓര്‍മയുണ്ടാക്കിത്തരികയാണെന്റെ ഓര്മ്മപ്...
-
ഒരു ചൂട് കാപ്പിയും പണ്ഡിറ്റ് ഹരിപ്രസാദ് ജി യുടെ ഹംസധ്വനി രാഗവും കൂടെ കുളിരേകുന്ന യാത്രാവിവരണവും ഹാ..എത്ര സുഖമുള്ള അനുഭവമെന്നോ !! രവീന...

No comments:
Post a Comment
ഇതിലുള്ള എല്ലാ എഴുത്ത് കുത്തുകളും ഈയുള്ളവളുടെ സ്വകാര്യതകള്‍ ആണ് ,അനുവാദമില്ലാതെ ഇത് മറ്റാരുടെ പേരിലും ഉപയോഗിക്കുവാന്‍ പാടില്ല !