ചിലര്‍ ഒളിച്ചിരുന്നു നമ്മളോട് സംസാരിക്കും കുശലം പറയും നമ്മുടെ പ്രവൃത്തികള്‍,കലകള്‍,കര്‍മ്മങ്ങള്‍ ഒക്കെ നന്നെന്നു പറയും ,അഭിനന്ദിക്കും,കൂടെച്ചിരിക്കും വീട്ടിലേയ്ക്ക് ക്ഷണിക്കും ,കളിയാക്കും ,കുടുംബത്തിലെ ഒരംഗമാണെന്നു സ്വയം പ്രഖ്യാപിക്കും..എന്നിട്ട് പുറമേ നാല് പേര്‍ കാണ്‍കെ ഒരക്ഷരം ഉരിയാടില്ല ..നമ്മെ അറിയുന്ന ഒരു ഭാവവും പ്രകടിപ്പിക്കില്ല !! വേറെ ചിലര്‍ നമ്മുടെ തെറ്റുകളെന്നു അവര്‍ക്ക് തോന്നുന്നവ ആ നിമിഷത്തില്‍ ചൂണ്ടിക്കാണിക്കും .കളിയാക്കും,ചിരിക്കും ,തോളില്‍ തട്ടി അഭിനന്ദിക്കും ,കൂടെ നിന്ന് കൈപിടിച്ചുയര്‍ത്തും,നമ്മുടെ സങ്കടങ്ങള്‍ അവരുടെതെന്ന രീതിയില്‍ നമുക്ക് വേണ്ടി ഉറക്കമിളയ്ക്കും എന്നിട്ട് ഒരു അവകാശവാദങ്ങളുമില്ലാതെ കാറ്റ് പോലുമറിയാതെ അവര്‍ നമ്മളെ ശല്യപ്പെടുത്താതെ മാറി നില്‍ക്കും ..അവര്‍ക്കായി എന്‍റെ ഒരു പൊന്നുമ്മ !
രണ്ടാം ഗണത്തില്‍പ്പെടുന്നവരോരുപാടോപ്പമുണ്ടാവട്ടെ.
ReplyDelete